Kodanchery

താമരശ്ശേരി സബ് ജില്ല കലോത്സവത്തിന് വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാവ്യ തുടക്കം

വേളങ്കോട്: താമരശ്ശേരി സബ് ജില്ല കലോത്സവം വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ഇന്നലെ (29-10-24) രാവിലെ 10:30നു നടന്ന പൊതു സമ്മേളന ചടങ്ങിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായപ്പോൾ, എഴുത്തുകാരനും അധ്യാപകനുമായ വി.ആർ. സുധീഷ് സബ് ജില്ല കലാമേളയുടെ ഉദ്ഘാടനം നിർവഹിച്ചു.

താമരശ്ശേരി സബ് ജില്ല വിദ്യാഭ്യാസ ഓഫീസർ പി. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജ്മെന്റ് പ്രതിനിധിയും മുൻ ഹെഡ്മിസ്ട്രസുമായ സിസ്റ്റർ മേരി കാഞ്ചന മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പിടിഎ പ്രസിഡന്റ് ഷിജി ആന്റണി, ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കലോത്സവത്തിന് അനുബന്ധിച്ച് സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഫലം സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് അറിയിച്ചു. പരിപാടിയുടെ സ്വാഗതസംഘം ജനറൽ കൺവീനർ ബിബിൻ സെബാസ്റ്റ്യൻ എല്ലാവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.കെ. മുനീർ നന്ദി രേഖപ്പെടുത്തി.

ഇരുദിന കലോത്സവത്തിൽ 46 സ്കൂളുകളിൽ നിന്നായി 3000 ഓളം വിദ്യാർത്ഥികൾ പങ്കാളികളാവും.

Related Articles

Leave a Reply

Back to top button