വയനാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രിയങ്കാ ഗാന്ധി; ഈങ്ങാപ്പുഴയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു

ഈങ്ങാപ്പുഴ: വയനാട് ലോകസഭാ മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി, പ്രചാരണത്തിന്റെ ഭാഗമായി ഈങ്ങാപ്പുഴയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു. രാവിലെ പതിനൊന്ന് മണിയോടെ, പുതുപ്പാടി അതിർത്തിയിൽ നിന്നു പ്രിയങ്കയെ സ്വീകരിച്ച്, പ്രചാരണ വേദിയായ ഈങ്ങാപ്പുഴയിലേക്ക് നടന്നു നീങ്ങി. റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം തടിച്ചുകൂടി പ്രിയങ്കയെ ആവേശത്തോടെ വരവേറ്റു.
ജനങ്ങളെ അഭിസംബോധന ചെയ്ത പ്രിയങ്ക, ഏത് പ്രതികൂല സമയത്തും വയനാടിനൊപ്പം ഉണ്ടാകുമെന്നും, വയനാട്ടിന്റെ പ്രധാന ആവശ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും വ്യക്തമാക്കി. കൂടാതെ, ദുരന്ത സമയത്തെ കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ വയനാട്ടിലെ ജനങ്ങൾ കഠിന വിധി എഴുതുമെന്നും അവർ കൂട്ടിച്ചേർത്തു.
പങ്കെടുക്കാനെത്തിയ വനിതകൾക്കും കുട്ടികൾക്കും പ്രിയങ്കയുടെ വരവ് ആഘോഷമാക്കിയപ്പോൾ, കനത്ത പോലീസ് സുരക്ഷയും നിയന്ത്രണങ്ങളും സ്ഥലത്തുണ്ടായിരുന്നു.