India
എല്ലാവരും സമത്വത്തെ കുറിച്ച് സംസാരിക്കുന്ന സമയം; ഇതാണ് ഏക സിവിൽകോഡ് നടപ്പാക്കാൻ പറ്റിയ സമയമെന്ന് ബിജെപി മന്ത്രി

ബംഗളൂരു: ഡൽഹി കത്തി എരിയുന്നതിനിടെ രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കുന്നതിനെ കുറിച്ച് സംസാരിച്ച് കർണാടകയിലെ ബിജെപി മന്ത്രി സിടി രവി. ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ പറ്റിയ മികച്ച സമയം ഇതാണെന്നാണ് സിടി രവിയുടെ പ്രതികരണം. ബിജെപി രൂപികരിച്ചത് മുതൽ ഏക സിവിൽകോഡ് എന്നത് പാർട്ടി അജണ്ടയാണ്. അക്കാലത്ത് ആരും ഏക സിവിൽകോഡിനെ പറ്റി സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഇന്ന് എല്ലാവരും സംസാരിക്കുന്നത് സമത്വത്തെ കുറിച്ചാണ്. ഇപ്പോൾ ഏക സിവിൽ കോഡ് നടപ്പാക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ബിജെപി ചിലപ്പോൾ ഈ അശാന്തി നിറഞ്ഞ സമയം ഇതിനായി വിനി യോഗിച്ചേക്കാം. ഭരണഘടനയുടെ 44ാം വകുപ്പിൽ നിർദേശക തത്വങ്ങളിൽ ഉൾപ്പെടുന്നതാണ് ഏകീകൃത സിവിൽ കോഡ്.







