Puthuppady

പുതുപ്പാടിയില്‍ വാഹനാപകടം; രണ്ടുപേര്‍ക്ക് പരിക്ക്

പുതുപ്പാടി: ദേശീയപാതയിൽ പുതുപ്പാടി എലോക്കര സ്കൂളിന് സമീപം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് സ്കൂട്ടറില്‍ തട്ടി രണ്ടുപേര്‍ക്ക് പരിക്ക്. മലപുറം സ്വദേശികളായ അമ്മയും മകനുമാണ് അപകടത്തില്‍പ്പെട്ടത്.

സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ തട്ടുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുണ്ടായ അപകടത്തില്‍ വയനാട് സ്വദേശി മരണപ്പെട്ടിരുന്നു.

Related Articles

Leave a Reply

Back to top button