Kodiyathur
കൊടിയത്തൂരിൽ മുതിർന്ന പൗരൻമാർക്ക് സൗജന്യ ടൂർ ഒരുക്കി വാർഡ് മെമ്പർ

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ മുതിർന്ന പൗരൻമാർക്ക് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഉല്ലാസ യാത്ര ഒരുക്കി. ഒരു ദിവസം നീണ്ട യാത്രയിൽ സഹായത്തിനായി മെഡിക്കൽ ടീമും ഒപ്പമുണ്ടായിരുന്നു.
നൂറോളം പേർ സംബന്ധിച്ച ഉല്ലാസ യാത്ര ചെറുവാടിയിൽ മുതിർന്ന പൗരൻ സൈനുദ്ദീൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ മജീദ് രിഹ്ല, ബ്ലോക്ക് മെമ്പർ സുഹ്റ, അഷ്റഫ് കൊളക്കാടൻ, റഹീം കണിച്ചാടി, ബാലൻ കുറ്റിക്കാട്ട് കുന്നത്ത്, കെ.വി സലാം മാസ്റ്റർ ശരീഫ്, നാസർ, സി.വി സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.






