Kodiyathur
ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതി; കൊടിയത്തൂരിൽ ഇൻവെർട്ടറുകളും ബാറ്ററികളും വിതരണം ചെയ്തു

കെടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സർക്കാർ പ്രൈമറി വിദ്യാലയങ്ങൾക്ക് ഇൻവെർട്ടറുകളും ബാറ്ററികളും വിതരണം ചെയ്തു.
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് മുഖ്യപ്രഭാഷണം നടത്തി. നിർവഹണ ഉദ്യോഗസ്ഥൻ ടി.കെ ജുമാൻ പദ്ധതി വിശദീകരിച്ചു.







