Thiruvambady

ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും എസ്.എൻ.ഡി.പി സംഘടനാ സമ്മേളനവും നടന്നു

തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം 1270 നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും പൊങ്കാല സമർപ്പണവും എസ്.എൻ.ഡി.പി സംഘടനാ സമ്മേളനവും നടന്നു.

ശാഖാ പ്രസിഡന്റ് വി.കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച സംഘടനാ സമ്മേളനം എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി യൂണിയൻ സെക്രട്ടറി പി.എ ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.

Related Articles

Leave a Reply

Back to top button