നെല്ലിപ്പൊയിൽ സെൻറ് തോമസ് എൽ.പി സ്കൂൾ വാർഷികാഘോഷവും എൻഡോമെന്റ് വിതരണവും നടത്തി

കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻറ് തോമസ് എൽ.പി സ്കൂളിന്റെ 60-ാം വാർഷികാഘോഷവും എൻഡോമെന്റ് വിതരണവും നടന്നു. പരിപാടിയിൽ എൽ.എസ്.എസ്, ശാസ്ത്രമേള വിജയികളെയും അൽ മാഹിർ അറബിക് സ്കോളർഷിപ്പ് നേടിയ കുട്ടികളെയും അനുമോദിച്ചു. വാർഷികാഘോഷം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജിനേഷ് കുര്യൻ അധ്യക്ഷത വഹിച്ചു.
ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ദേശഭക്തിഗാനം, സംഘഗാനം, നാടോടി നൃത്തം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.വർഗീസ് വി ജോൺ അനുഗ്രഹ പ്രഭാഷണവും എൻഡോവ്മെന്റ് വിതരണവും നടത്തി. ഹെഡ്മാസ്റ്റർ എബ്രഹാം മാത്യു, വാർഡ് മെമ്പർ റോസാമ്മ തോമസ്, സെൻറ് ജോൺസ് ഹൈസ്കൂൾ പ്രധാന അധ്യാപകൻ ബിനു ജോസ്, വിമല യു.പി സ്കൂൾ പ്രധാനാധ്യാപിക ആൻസി, സി.സി ആൻഡ്രൂസ്, മനോജ് കുര്യൻ, സാബു മനയിൽ, തോമസ് എം.എ, ബിജു ഓത്തിക്കൽ, ടിജു അധികാരത്തിൽ, ഗീതാ ലിബീഷ്, ഷിജി കെ.യു തുടങ്ങിയവർ സംസാരിച്ചു.







