Kodanchery
കോടഞ്ചേരി വെള്ളുവയൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി

കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ വെള്ളുവയൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി. കോടഞ്ചേരി കൃഷി ഓഫീസർ രമ്യാ രാജൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ആഗസ്തി, കൃഷി അസിസ്റ്റൻ്റ്മാരായ സജിത്ത് വർഗ്ഗീസ്, റിനീഷ് എം, തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാ.ബേസിൽ തൊണ്ടലിൽ, തെയ്യപ്പാറ ജുമാ മസ്ജിദ് ഖത്തീബ് ഷാഫി ഫൈസി പൂലോട്, കണ്ണോത്ത് ക്ഷീരോൽപ്പാദക സംഘം പ്രസിഡൻ്റ് ആൻഡ്രൂസ്, അബ്ദുള്ള, അബ്രാഹാം, ബിനു, റെജി, വക്കച്ചൻ, ബിനോയ്, സാബു തുടങ്ങിയവർ നേതൃത്വം നൽകി.







