Kodiyathur
കുടിവെള്ളം മുടങ്ങിയിട്ട് 3 മാസം; ഒറ്റയാൾ കുത്തിയിരിപ്പ് സമരവുമായി കൊടിയത്തൂരിലെ വാർഡ് മെമ്പർ

കൊടിയത്തൂർ: മണാശ്ശേരി -പുൽപറമ്പ്-ചുള്ളിക്കാപറമ്പ് റോഡ് പ്രവൃത്തിയുടെ ഭാഗമായി പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങിയിട്ട് 3 മാസമായിട്ടും പരിഹാര നടപടിയായില്ല.
അനാസ്ഥയിൽ പ്രതിഷേധിച്ച്
കൊടിയത്തൂർ അങ്ങാടിയിൽ ഗ്രാമ പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ ഒറ്റയാൾ കുത്തിയിരിപ്പ് സമരം നടത്തി. പിന്തുണയുമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സ്ഥലത്തെത്തി.







