Mukkam
മുസ്ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ജനരോഷ’ത്തിന് തുടക്കം

മുക്കം: മണാശ്ശേരി-ചുള്ളിക്കാപറമ്പ് റോഡ് പ്രവർത്തിയിൽ കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ, ചുള്ളിക്കാപറമ്പ് പ്രദേശങ്ങൾ ഉൾപ്പെട്ട കൊടിയത്തൂർ പഞ്ചായത്തിലെ പ്രവൃത്തിയിലുള്ള കാലതാമസത്തിലും അശാസ്ത്രീയ നിർമ്മാണത്തിലും പ്രതിഷേധിച്ച് മുസ്ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ജനരോഷ’ത്തിനു തുടക്കം കുറിച്ചു.
കോടികൾ ചിലവഴിച്ച് നവീകരണ പ്രവൃത്തി നടക്കുന്ന മണാശ്ശേരി- ചുള്ളിക്കാപറമ്പ് റോഡിൻ്റെ നിർമ്മാണത്തിൽ അപാകത ആരോപിച്ച് നാട്ടുകാർ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ വെസ്റ്റ് ചേന്ദമംഗലൂരിൽ പരിശോധന നടത്തിയിരുന്നു. കോട്ടമ്മൽ അങ്ങാടിയിൽ മുസ്ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.







