Mukkam

കെ.പി.എസ്.ടി.എ മുക്കം ഉപജില്ലാ കമ്മിറ്റി സായാഹ്നധർണ നടത്തി

മുക്കം: കെ.പി.എസ്.ടി.എ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ നടത്തി. ഉച്ചഭക്ഷണ കുടിശ്ശിക ഉടൻ അനുവദിക്കുക, ഉച്ചഭക്ഷണത്തുക വർദ്ധിപ്പിക്കുക, അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പുനപരിശോധിക്കുക, ഫിക്സേഷൻ നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.

കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതിയംഗം പി.ജെ ദേവസ്യ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം സുധീർകുമാർ, റവന്യു ജില്ല ജോ.സെക്രട്ടറി ഷെറീന ബി, റവന്യു ജില്ലാ കൗൺസിൽ അംഗം ജെസിമോൾ കെ.വി, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് സിറിൽ ജോർജ്, ഉപജില്ല സെക്രട്ടറി മുഹമ്മദ് അലി ഇ.കെ, ഉപജില്ല ട്രഷറർ ജോയ് ജോസഫ്, ഷാജു കെ.എസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button