Kodanchery
കോടഞ്ചേരിയിൽ റോഡരികിൽ ആട്ടിൻ കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തി

കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കുരുവൻപ്ലാക്കൽ പടിയിൽ ഇന്ന് രാവിലെ രണ്ട് ആട്ടിൻ കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ഇവയുടെ ദേഹത്ത് മുറിവേറ്റ പാടുകളുണ്ട്.
പരിസരപ്രദേശങ്ങളിൽ ആട് വളർത്തുന്ന ആരുടെയും ആടുകളെ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇവയുടെ ഉടമസ്ഥൻ ആരാണെന്നോ എങ്ങനെ പ്രദേശത്ത് എത്തിയെന്നോ വ്യക്തമല്ല.







