Mukkam

മുക്കത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മുക്കം: അഗസ്ത്യമുഴി തൊണ്ടിമ്മല്‍ വെള്ളരി ചാലിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോറിക്ഷ കയറ്റം കയറുന്നതിനിടെ മറിഞ്ഞു അപകടം. അപകടത്തിൽ മുക്കം കാര്‍മല്‍ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനി നെഹ, യു.കെ.ജി വിദ്യാര്‍ത്ഥിനി തന്‍വി ഉഷ എന്നിവര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ ഓട്ടോയില്‍ ആറ് കുട്ടികളാണ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Back to top button