Mukkam
മുക്കത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

മുക്കം: മുക്കത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കൊടിയത്തൂര്‍ സ്വദേശി നിഥുന്‍ ലാലിനാണ് പരിക്കേറ്റത്.
സംസ്ഥാനപാതയിൽ മുക്കം പെരുമ്പടപ്പിൽ രാവിലെ 9:45ഓടുകൂടിയാണ് അപകടം നടന്നത്. ഓമശ്ശേരി ഭാഗത്തുനിന്നും മുക്കത്തേക്ക് പോവുകയായിരുന്ന ബസ്സും എതിരെ വന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു.







