Thamarassery

താമരശ്ശേരിയില്‍ വീണ്ടും ലഹരി വേട്ട; 1410 പേക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കുടുക്കിലുമ്മാരം സ്വദേശി അറസ്റ്റില്‍

താമരശ്ശേരി: താമരശ്ശേരിയില്‍ വീണ്ടും ലഹരി വേട്ട. 1410 പേക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കുടുക്കിലുമ്മാരം കയ്യേലിക്കുന്ന് കെ കെ നാസറിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ലോക് ഡൗണ്‍ കാലത്ത് മദ്യശാപ്പുകള്‍ അടച്ചതിനാല്‍ മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് താമരശ്ശേരി പോലീസ് പരിശോധന വ്യാപകമാക്കിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി കുടുക്കിലുമ്മാരം അങ്ങാടിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വെച്ച ലഹരി വസ്തുക്കളും പോലീസ് കണ്ടെടുത്തു.

താമരശ്ശേരി മേഖലയില്‍ മൊത്ത വിതരണം നടത്തുന്ന ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ് ഐ ശ്രീജേഷ്, സി പി ഒ മാരായ ബീവീഷ്, ജിലു സെബാസ്റ്റ്യന്‍, അബ്ദുല്‍ റഹൂഫ്, അനന്ദു എന്നിവരടങ്ങിയ സംഘമാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ താമരശ്ശേരി, അടിവാരം എന്നിവിടങ്ങളില്‍ നിന്ന് ലഹരി വസ്തുക്കള്‍ പോലീസ് പിടികൂടിയിരുന്നു.

Related Articles

Leave a Reply

Back to top button