കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

കോടഞ്ചേരി: സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി പഠനോത്സവം ‘മികവ് 2k23’ സംഘടിപ്പിച്ചു. സ്‌കൂൾ പ്രധാനാധ്യാപകൻ വിജോയ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പി.ടി.എ പ്രസിഡൻറ് മാത്യു ചെമ്പോട്ടിക്കൽ പഠനോത്സവം ഉദ്ഘാടനം ചെയ്തു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ‘മാത് പീഡിയ’ ചടങ്ങിൽ സീനിയർ അസിസ്റ്റ്ന്റ് മിനിമോൾ സിറിയക് പ്രകാശനം നിർവഹിച്ചു.
ഇംഗ്ലീഷ് ഡോക്യുമെന്ററി, ഗണിത എക്സിബിഷൻ എന്നിവയിൽ വിജയികളായവർക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, സയൻസ് പരീക്ഷണം, ജലചക്രം പരിചയപ്പെടുത്തൽ, മലയാളം കവിതയെ അടിസ്ഥാനമാക്കിയുള്ള ഡാൻസ്, ഗണിത വഞ്ചിപ്പാട്ട്, ലഹരിക്കെതിരെ ഫ്ലാഷ് മോബ്, വിവിധ ഭാഷയിലെ അക്ഷരമാല ട്രീ, സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര സ്‌റ്റാളുകൾ, വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ തുടങ്ങിയവ പഠനോത്സവത്തിന്റെ ഭാഗമായി സജ്ജീകരിച്ചിരുന്നു.







