Kodanchery

മർകസ് ലോ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: നോളജ് സിറ്റി മർകസ് ലോ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലോ കോളേജ് വിദ്യാർത്ഥി യൂണിയൻ, എൻ.എസ്.എസ് യൂണിറ്റ്, കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

മർകസ് ലോ കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന ക്യാമ്പ് മിഹ്റാസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഒ.കെ.എം അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അഞ്ജു എൻ പിള്ള, കോളേജ് അഡ്മിനിസ്ട്രേറ്റർ രിഫാഇ, യൂണിയൻ സെക്രട്ടറി അഖിൽ മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു. നൂറിലധികം പേർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button