Koodaranji

കൂടരഞ്ഞിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വർക്ക്‌ ഷെഡ് ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച വർക്ക്‌ ഷെഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ തേജസ്‌ കുടുംബശ്രീ യൂണിറ്റിന് കൈമാറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫാണ് ഉദ്ഘാടനം നിര്വഹിച്ചത്.

ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.ആർ.ഇ.ജി ജീവനക്കാരയ മുഹമ്മദ്‌ മുസ്തഫ, മധുസൂദനൻ, ശില്പ, പയസ്, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും വർക്ക്‌ ഷെഡുകൾ പ്രയോജനത്തിൽ പെടുത്താൻ സാധിക്കും

Related Articles

Leave a Reply

Back to top button