Pullurampara

സ്വന്തമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സജ്ജീകരിച്ച് പുല്ലൂരാംപാറ യു.പി സ്‌കൂളിലെ കുട്ടി ശാസ്ത്രജ്ഞർ

പുല്ലൂരാംപാറ: എസ്.എസ്.കെയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഇല (ഇൻഹാൻസിങ് ലേണിങ് ആംബിയൻസ്) പദ്ധതിയുടെ ഭാഗമായി സ്വന്തമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സജ്ജീകരിച്ച് കാലാവസ്ഥാ പഠനം നടത്തി പുല്ലൂരാംപാറ യു.പി സ്‌കൂളിലെ വിദ്യാർത്ഥികളുടെ വെതർ അറ്റ് സ്‌കൂൾ പ്രോജക്ട്. പദ്ധതിയുടെ ഭാഗമായി ഉഷ്ണമാപിനി ഉപയോഗിച്ച് ഒരു ദിവസത്തെ വിവിധ സമയങ്ങളിലെ താപനില കൃത്യമായി രേഖപ്പെടുത്തി കാലാവസ്ഥാ നിർണയം നടത്തുകയാണ് വിദ്യാർഥികൾ.

താപനിലയ്ക്ക് പുറമേ കാറ്റിന്റെ ദിശയും വേഗവും നിർണയിക്കുന്നതിനുള്ള വിൻഡ് വെയ്ൻ, അനിമോ മീറ്റർ എന്നിവയും അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള ഹൈഗ്രോ മീറ്ററും മഴയുടെ തോത് അറിയാനുള്ള മഴമാപിനി, അന്തരീക്ഷ മർദം അളന്നുതിട്ടപ്പെടുത്തുന്നതിനുള്ള ബാരോമീറ്ററുമെല്ലാം വെതർ സ്റ്റേഷനിലുണ്ട്. സാന്ദ്രീകരണം, ബാഷ്പീകരണം തുടങ്ങിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും വെതർ അറ്റ് സ്‌കൂൾ കുട്ടികൾക്ക് അവസരം ഒരുക്കുകയാണ്. ബി.ആർ.സി പരിശീലകൻ മനോജ് കുമാർ വെതർ സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button