Pullurampara

പുല്ലൂരാംപാറ പള്ളിപ്പടിയിൽ സി.ഐ.ടി.യു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ കമ്മിറ്റി രൂപീകരിച്ചു

പുല്ലൂരാംപാറ: തിരുവമ്പാടി ഏരിയ കമ്മിറ്റി സെക്ഷൻ പുല്ലുരാംപാറ -പള്ളിപ്പടിയിൽ സി.ഐ.ടി.യു ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ രൂപീകരിച്ചു. റോയി ഓണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി മെമ്പറും തിരുവമ്പാടി ഏരിയ കമ്മിറ്റി പ്രസിഡന്റുമായ ഷിജി ആന്റണി ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം ഷിജു, പുല്ലുരാംപാറ ലോക്കൽ കമ്മിറ്റി മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.ടി അഗസ്റ്റിൻ, പള്ളിപ്പടി ബ്രാഞ്ച് മെമ്പർ കൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. കമ്മിറ്റി പ്രസിഡന്റായി പി.ടി അഗസ്റ്റിനെയും സെക്രട്ടറിയായി ബിനു പുൽത്തകിടിയെയും ട്രഷററായി ജോസ് ജോണിനെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മറ്റു 4 പേരെയും യോഗം തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button