Karassery

കാരശ്ശേരിയിൽ ജി-ബിൻ വിതരണം ചെയ്തു

കാരശ്ശേരി: വീടുകളിലെ ഭക്ഷണാവശിഷ്ട സംസ്കരണത്തിനായി ജി-ബിൻ പദ്ധതിയുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയിൽ 7,00,900 രൂപ വകയിരുത്തിയാണ് ജി-ബിൻ വിതരണം ചെയ്യുന്നത്. 4200 രൂപ വിലയുള്ള ബിന്നിന് 430 രൂപയാണ് ഗുണഭോക്തൃ വിഹിതം. ഗുണഭോക്താക്കൾക്കുള്ള ജി-ബിൻ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു.

അടുക്കള മാലിന്യങ്ങളെ വളമാക്കിമാറ്റുന്ന സംവിധാനമാണ് ജി-ബിൻ. വിവിധ ലെയറുകളിലായുള്ള മൈക്രോബിയൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ദുർഗന്ധം, മലിനജലം, പുഴുശല്യം എന്നിവയൊന്നുമില്ലാതെ കൈകാര്യം ചെയ്യാമെന്നതിനാൽ വീടുകളിലും ഫ്ലാറ്റുകളിലുമൊക്കെ അടുക്കളയോട് ചേർന്നുതന്നെ സ്ഥാപിച്ച് സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയും. പച്ചക്കറികൾക്കും ചെടികൾക്കും മറ്റും ആവശ്യമായ വളവും ഇതിലൂടെ ലഭിക്കും.

Related Articles

Leave a Reply

Back to top button