Kodiyathur
കൊടിയത്തൂർ എസ്.കെ എ.യു.പി സ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ എസ്.കെ എ.യു.പി സ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഗുലാം ഹുസൈൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് രമ്യ, പ്രധാനാധ്യാപിക എ.കെ ഖദീജ, എസ്.ആർ.ജി കൺവീനർ മമ്മദ് കുട്ടി മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സി.കെ അഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.
അന്യം നിന്നു പോകുന്ന മൺപാത്രനിർമ്മാണത്തിന്റെ തത്സമയ കാഴ്ച കുട്ടികൾക്ക് പുതുമയുള്ള കാഴ്ചയായി മാറി. മാവൂർ ബി.പി സി ജോസഫ് തോമസ്, ടി.ആർ.സി.സി സഫിയ എന്നിവർ സ്റ്റാളുകൾ സന്ദർശിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. മലയാളം, ഇഗ്ലീഷ്, പരിസരപഠനം, കണക്ക്, സയൻസ്, ഹിന്ദി, അറബി, ഉറുദു, സംസ്കൃതം തുടങ്ങി എൽ.പി, യു.പി തലങ്ങളിലായിരുന്നു സ്റ്റാളുകൾ ഒരുക്കിയിരുന്നത്.






