Mukkam

വട്ടോളിപറമ്പ് ദേവി ക്ഷേത്രത്തിലെ പാട്ടുത്സവത്തിൽ പങ്കെടുത്ത് വയനാട് എം.പി രാഹുൽ ഗാന്ധി

മുക്കം: വട്ടോളിപറമ്പ് വട്ടോളി ദേവിക്ഷേത്രത്തിലെ പാട്ടുത്സവത്തിൽ പങ്കെടുത്ത് വയനാട് എം.പി രാഹുൽ ഗാന്ധി. മുക്കത്ത് കൈത്താങ്ങ് പദ്ധതിയിൽ വീടുകളുടെ താക്കോൽദാനം നിർവഹിച്ച ശേഷമാണ് പാട്ടുത്സവത്തിൽ പങ്കെടുക്കാൻ വട്ടോളിദേവി ക്ഷേത്രത്തിൽ എം.പി എത്തിചേർന്നത്.

ക്ഷേത്രം ഭാരവാഹികളും ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് രാഹുൽ ഗാന്ധിക്ക് സ്വീകരണം നൽകി. സ്ത്രീകളോടും കുട്ടികളോടും കുശലം പറഞ്ഞ് ക്ഷേത്രം ഭാരവാഹികളുമായും പൂജാരിയുമായും സംസാരിച്ച ശേഷമാണ് എം.പി മടങ്ങിയത്.

Related Articles

Leave a Reply

Back to top button