OmasseryThiruvambady
തിരുവമ്പാടി – ഓമശ്ശേരി റോഡിൽ മുന്നറിയിപ്പില്ലാതെ ഗതാഗതം നിരോധിച്ച് കലുങ്ക് പണി; പ്രതിഷേധവുമായി നാട്ടുകാർ

തിരുവമ്പാടി: തിരുവമ്പാടി-ഓമശ്ശേരി റോഡിൽ തോട്ടത്തിൻകടവ് സർവീസ് സ്റ്റേഷന് സമീപം കലുങ്ക് പൊളിച്ച് വീതി കൂട്ടുന്നതിനായി യാതൊരുവിധ മുന്നറിയിപ്പും നൽകാതെ റോഡ് ഗതാഗതം നിരോധിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ പിന്നീട് റോഡിന്റെ ഒരു ഭാഗം മണ്ണിട്ട് നികത്തി വൺ സൈഡ് ഗതാഗതം ഏർപ്പെടുത്തി. മേഖലയിലെ പ്രധാന റോഡിൽ മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചത് വലിയ ഗതാഗത കുരുക്കാണ് സൃഷ്ടിച്ചത്.







