Kodiyathur

കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു

കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ‘മസ്ക്ക് ഓഫ് മില്ലെറ്റ്സ്’ എന്ന ഭക്ഷ്യമേള കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി റിയാസ് ഉദ്ഘാടനം ചെയ്തു. അഞ്ച് വിഭാഗങ്ങളിലായി നടത്തിയ മേളയിൽ ചെറുധാന്യങ്ങളുടെ വിവിധ ഭക്ഷ്യോത്പ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എ.കെ റാഫി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ എസ്.എം.സി ചെയർമാൻ വി.വി നൗഷാദ്, മാതൃ സമിതി ചെയർപേഴ്സൻ സൽമ അശ്റഫ്, പി.ടി.എ വൈസ് പ്രസിസന്റ് ശിഹാബ്, ട്രഷറർ പി.കെ ശിഹാബ്, എ.കെ ഹാരിസ്, എ.കെ ഫിർദൗസ്, ഹെഡ്മാസ്റ്റർ ടി.കെ ജുമാൻ, സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button