Kodiyathur

കൊടിയത്തൂർ ഒങ്ങുങ്ങൽ-തായാട്ട് റോഡ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച
ഒങ്ങുങ്ങൽ-തായാട്ട് റോഡ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ രതീഷ് കളക്കുടിക്കുന്നത്തിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് റോഡ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, കരീം പഴങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button