Kodiyathur
കൊടിയത്തൂരിൽ വെണ്ണിലാവ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിൽ വെണ്ണിലാവ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്തിലെ തെരുവ് വിളക്കുകളിൽ പ്രവർത്തിക്കാത്തത് മാറ്റി പുതിയ ബൾബുകൾ സ്ഥാപിക്കുകയാണ് രണ്ടാം ഘട്ടത്തിൽ ചെയ്യുന്നത്. ഇതിനായി 2022-23 വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഗോതമ്പറോഡ് മാവായിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് രണ്ടാം ഘട്ട പ്രവർത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടു മുറി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.






