Kodanchery
തേവർമല-കാഞ്ഞിരാട് സടക്ക് റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച കോടഞ്ചേരി പഞ്ചായത്തിലെ തേവർമല-കാഞ്ഞിരാട് സടക്ക് റോഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് റോഡ് ഉദ്ഘാടനം നിർവഹിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നാ ശോകൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, വാർഡ് മെമ്പർമാരായ ഷാജു തേന്മല, വാസുദേവൻ ഞാറ്റുകാലായിൽ, അബൂബക്കർ മൗലവി, ജോർജ് മൂഴിക്കച്ചാലിൽ, പോൾ റ്റി ഐസക് തുടങ്ങിയവർ പങ്കെടുത്തു.







