
മുക്കം: മുക്കം കാരശ്ശേരി ജംഗ്ഷനിൽ സി.എം ഫ്ലോർ ആൻഡ് ഓയിൽ മില്ലിൽ തീപിടുത്തം. മില്ലിലെ കൊപ്ര ഉണക്കുന്ന ഡ്രയറിൽ തീപിടിച്ചതിനെ തുടർന്ന് മേൽക്കൂരയും കൊപ്രയും കത്തിനശിച്ചു.
മുക്കം ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി മറ്റിടങ്ങളിലേക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കി. മുക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.എം മുരളീധരൻ, എം.സി മനോജ്, നാസർ കെ എന്നിവരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് തീയണച്ചത്.






