Kodiyathur

വലിച്ചെറിയൽ മുക്ത കേരളം; കൊടിയത്തൂരിൽ ശില്പശാല സംഘടിപ്പിച്ചു

കൊടിയത്തൂർ: വൃത്തിയുള്ള കേരളം-വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷംലൂലത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് തലത്തിൽ ജൂൺ 5ന് മുൻപായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെകുറിച്ച് വൈസ് പ്രസിഡന്റ്‌ ഷിഹാബ് മാട്ടുമുറി വിശദീകരണം നൽകി. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസിയ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ജിഷ തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കരീം പഴങ്കൽ, സിജി കുറ്റികൊമ്പിൽ, ബാബു പൊലുകുന്ന്, മറിയം കുട്ടിഹസ്സൻ, ഫാത്തിമ നാസർ, മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ തുടങ്ങിയവർ സംസാരിച്ചു. വലിച്ചെറിൽ മുക്ത കേരളം ക്യാമ്പയിൻ, മഴക്കാല പൂർവ്വ ശുചീകരണം ക്യാമ്പയിൻ തുടങ്ങിയ ക്യാമ്പയിൻ പ്രവർത്തകളുടെ ഭാഗമായി വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. വാർഡ് തല സന്ദർശനം, ഉറവിട മാലിന്യ സംസ്കരണം ഉറപ്പു വരുത്തൽ, അജൈവ പാഴ്വസ്തുക്കൾ ഹരിതകർമസേനക്ക് കൈമാറുന്നുവെന്ന് ഉറപ്പു വരുത്തൽ, മാലിന്യം കത്തിക്കൽ വലിച്ചെറിയാൽ എന്നിവക്കെതിരെ നടപടികൾ സ്വീകരിക്കൽ, ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിനിന്റെ ഭാഗമായി നീർച്ചാൽ ശുചീകരണം നടത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും.

Related Articles

Leave a Reply

Back to top button