Thiruvambady
തിരുവമ്പാടിയിൽ നാളെ ലോക നാടക ദിനാചരണം നടക്കും

തിരുവമ്പാടി: ജനചേതന കലാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക നാടക ദിനമായ മാർച്ച് 27 തിങ്കളാഴ്ച തിരുവമ്പാടിയിൽ വിവിധ പരിപാടികൾ അരങ്ങേറും.
വൈകിട്ട് 5 മണിക്ക് ബസ് സ്റ്റാൻഡ് പരിസരത്തു വച്ച് നടക്കുന്ന പരിപാടിയിൽ ഡോ.ജെയിംസ് പോൾ ലോക നാടക ദിന സന്ദേശം നൽകും. കാസർഗോഡ് ജ്വാല തീയേറ്റർസിന്റെ ബാവുൾ ഏകപാത്ര നാടകം, പയ്യോളി ശശിയുടെ നേതൃത്വത്തിൽ നാടക ഗാനാലാപനം തുടങ്ങിയവ അരങ്ങേറും.







