Puthuppady
കൈതപ്പൊയിൽ ജി.എം യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

പുതുപ്പാടി: കൈതപ്പൊയിൽ ജി.എം യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പുതുപ്പാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.ആയിഷക്കുട്ടി സുൽത്താൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.ടി ബെന്നി അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ്.എം.സി ചെയർമാൻ ടി.കെ സുഹൈൽ, അഷ്റഫ് എലിക്കാട്, സ്കൂൾ ലീഡർ ഫാത്തിമ നസ്റി, മുഹമ്മദ് കെ.വി, ഡോ.സി.പി രതീഷ് കുമാർ, ലിസി എൻ.ജെ തുടങ്ങിയവർ സംസാരിച്ചു.







