Thiruvambady

തിരുവമ്പാടി നിയോജകമണ്ഡലത്തിലെ രണ്ട് പ്രവൃത്തികൾക്ക് 165.42 കോടി രൂപയുടെ കിഫ്ബി ധനാനുമതി

തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിൽ കിഫ്ബി ധനസഹാത്തോടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രണ്ട് പ്രവൃത്തികളായ മലപുറം-കോടഞ്ചേരി റീച്ച് ഹിൽഹൈവേക്ക് 57.25 കോടി രൂപയും തിരുവമ്പാടി-പുല്ലുരാംപാറ-മറിപ്പുഴ റോഡിന് 108.16 കോടി രൂപയും ധനാനുമതി ലഭിച്ചു. തലയാട്-മലപുറം റീച്ചിന് നേരത്തേ 48.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ടെൻഡർ ചെയ്തിരുന്നു. ഇതോടെ തിരുവമ്പാടി മണ്ഡലത്തിലൂടെ കടന്നു പോകുന്ന മലയോരഹൈവേയുടെ മുഴുവൻ റീച്ചുകൾക്കും ഭരണാനുമതി ലഭിച്ചതായി സ്ഥലം എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു.

തിരുവമ്പാടി-പുല്ലുരാംപാറ-മറിപ്പുഴ റോഡിന് നേരത്തേ 77 കോടി രൂപയുടെ ധനാനുമതി ലഭിച്ചിരുന്നെങ്കിലും ചിലഭാഗങ്ങൾ കൂടി കൂട്ടിചേർത്തതിനാലും ആനക്കാംപൊയിൽ പാലം ഉൾപ്പെടുത്തിയതിനാലും നിരക്കിൽ വന്ന മാറ്റം, ജി.എസ്.ടി മാറ്റം കൂടി ഉൾപ്പെടുത്തിയതിനാലാണ് 108.16 കോടി രൂപയായി വർധിച്ചതെന്നും
ഈ രണ്ട് പ്രവൃത്തികളുടെയും സാങ്കേതികാനുമതി ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കി ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും തിരുവമ്പാടി-മറിപ്പുഴ റോഡിന്റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് അടിയന്തിര റിപ്പയർ പ്രവൃത്തിക്കായി 22 ലക്ഷം രൂപ അനുവദിച്ചതായും എം.എൽ.എ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button