Mukkam
ക്ഷേത്രസംരക്ഷണ സമിതി മുക്കം താലൂക്ക് വാർഷികവും കുടുംബസംഗമവും നടത്തി

മുക്കം : ക്ഷേത്രസംരക്ഷണ സമിതി മുക്കം താലൂക്ക് വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. ശർമ തേവലശ്ശേരി ഉദ്ഘാടനം ചെയ്തു. നീലേശ്വരം ഭാസ്കരൻ അധ്യക്ഷനായി. ഡോ. കെ.കെ. ദീപ, ഷീബാ രാജഗോപാൽ, ശശി കല്ലൂർ, നീലകണ്ഠൻ നമ്പൂതിരി, ബിന്ദു വാളന്നൂർ, പ്രബോധ് എന്നിവർ സംസാരിച്ചു.
ഏഷ്യൻ ഗെയിംസ് ബാസ്കറ്റ് ബോൾ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ച അഭിക്സൻ, അഭിനന്ദ് എന്നിവരെ അനുമോദിച്ചു. ഭാരവാഹികൾ: സുരേഷ് ബാബു (പ്രസി.), അശോകൻ ഉച്ചകാവ് (സെക്ര.).







