പ്ലസ് വൺ കളക്‌ട്രേറ്റ് പ്രക്ഷോഭം; കാരശ്ശേരിയിൽ കൺവെൻഷൻ നടന്നു
മുക്കം: പ്ലസ് വൺ സീറ്റ് മലബാറിനോടുള്ള സംസ്ഥാന സർക്കാറിൻ്റെ വിവേചനത്തിനെതിരെ മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭത്തിൻ്റെ മുന്നോടിയായി കാരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃത്ത്വത്തിൽ വിളംബര കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ ആക്ടിംഗ് പ്രസിഡൻ്റ് കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സുബൈർ ബാബു, അധ്യക്ഷനായി ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബു മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ, വി.എ റഷീദ്, കെ കോയ, നിസാം കാരശ്ശേരി, സി.കെ ഉമർ സുല്ലമി, പി.സി ബഷീർ, എൻ.പി ഖാസിം, ടി.പി ജബ്ബാർ, കെ.പി അബ്ദുള്ള, എം.ടി മുഹ്സിൻ, കെ.എം അഷ്റഫലി, അലിവാഹിദ്, എ.പി നിഹാദ്, എ.പി മുംതാസ്, പി.എം സൈനബ, ആമിന എടത്തിൽ, ഷൈനാസ് ചാലൂളി എ.പി നിഷാന സംസാരിച്ചു. ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി സ്വാഗതവും ട്രഷറർ ഗസീബ് ചാലൂളി നന്ദിയും പറഞ്ഞു.