Mukkam

ഫാബ് മീറ്റും പ്രതിഭാദരവും സംഘടിപ്പിച്ചു

മുക്കം : ഇൻഡസ്ട്രിയൽ രംഗത്ത് നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള മുക്കം ലാംഡ സ്റ്റീൽസ് സംഘടിപ്പിച്ച ഫാബ് മീറ്റ് ശ്രദ്ധേയമായി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബാംഗങ്ങളെ സംഘടിപ്പിച്ച ഫാബ് മീറ്റ് പത്മശ്രീ അലി മണിക്ഫാൻ ഉദ്ഘാടനം ചെയ്തു.

മുക്കം വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ജീവിത പ്രതിസന്ധിക്കിടയിലും പതറാതെ ഇൻഡസ്ട്രിയൽ മേഖലയിൽ കരുത്തുറ്റ സ്ത്രീ സാന്നിധ്യമായി മുന്നേറുന്ന വർഷ ഇൻസസ്ട്രീയൽ പ്രൊപ്രൈറ്റർ റീന വിനോദ്, പുതുതായി ചുമതലയേറ്റ കേരള വ്യാപാരി വ്യവസായി മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ, ജനറൽ സെക്രട്ടറി വി.പി അനീസുദ്ധീൻ, ട്രഷറർ ഡിറ്റോ തോമസ് എന്നിവർക്കും സ്നേഹാദരവ് നൽകി.

റൂഫിംഗ് മേഖലയിൽ ഇപ്പോൾ ഏറ്റവും ട്രെൻഡായ ഡോക്ടെയിൽ റൂഫിംഗ് ഷീറ്റിന്റെ കമ്പനി പ്രതിനിധികൾ സ്റ്റോൺ കോട്ടട് ഷീറ്റിന്റെ സവിശേഷതകൾ പരിചയപ്പെടുത്തിയ ക്ലാസും നടന്നു. കൂടാതെ മൊബൈൽ റീടെയ്ലേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗിൽ കപ്പുയർത്തിയ ലാംഡ എഫ് സി ടീമംഗങ്ങൾക്കുള്ള സ്വീകരണവുമൊരുക്കി. ലാംഡ സ്റ്റീൽസ് മാനേജിംഗ് ഡയറക്ടർ സുഹാസ് കൊടിയത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാനേജിംഗ് പാർട്ണർമാരായ അബ്ദു റഷീദ്, മുഹമ്മദ് സലീം, യാസർ ടി.കെ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button