Thottumukkam

ഉന്നത വിജയികളെ അനുമോദിച്ചു

തോട്ടുമുക്കം: ഈ വർഷത്തെ എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് പ്രസിഡന്റ് വൈ.പി അഷ്റഫ് അധ്യക്ഷനായി.

നേപ്പാളിൽ നടന്ന ഇൻഡോ- നേപ്പാൾ ആംബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അർച്ചന സാജുവിനെ ചടങ്ങിൽ ആദരിച്ചു. കെ.കെ ഷിജിമോൻ, അബ്ദു തിരുനിലത്ത്, കുര്യൻ മുണ്ടപ്ലാക്കൽ, അബുട്ടി വളപ്പിൽ, വിനോദ് ചെങ്ങളം തടി, അഭില കല്യാണി തുടങ്ങിയവർ സംസാരിച്ചു. ഡോ; ഹർഷിദ് മുഹമ്മദ് ക്ലാസിന് നേതൃത്വം നൽകി. തോട്ടുമുക്കത്തേയും പരിസര പ്രദേശങ്ങളിലേയും 50 ഓളം കുട്ടികളെയാണ് അനുമോദിച്ചത്.

Related Articles

Leave a Reply

Back to top button