Kodanchery
രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമ വാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു

കോടഞ്ചേരി : രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമ വാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. സർവ്വ മത പ്രാർത്ഥനയും പുഷ്പാർച്ചനയും ഐക്യദാർഢ്യ പ്രതിജ്ഞയും അനുസ്മരണ സമ്മേളനവും നടത്തി.
അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, വിൽസൺ തറപ്പിൽ, പോൾ ടി ഐസക്, ലീലാമ്മ കണ്ടത്തിൽ, ബിബി തിരുമല, ഭാസ്കരൻ പട്ടരാട് എന്നിവർ പ്രസംഗിച്ചു.