Kodanchery

പ്ലസ് ടു പരീക്ഷയിൽ 1200/1200 മാർക്കും കരസ്ഥമാക്കിയ ആൻഡ്രിയ ബിൽഫി പൈക്കാട്ടിനെ അനുമോദിച്ചു

കോടഞ്ചേരി: കണ്ണോത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 44ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി ഉന്നത വിജയം നേടിയ ആൻഡ്രിയ ബിൽഫി പൈക്കാട്ടിലിന് മൊമെന്റോ നൽകി ആദരിച്ചു. 44ാം ബൂത്ത് പ്രസിഡണ്ട് ഉലഹന്നൻ മതയേക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മൊമെന്റോ നൽകി ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി മുഖ്യാതിഥിയായി ആശംസകൾ അർപ്പിച്ച് സംസാരിച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. എം തോമസ് ചീരാംകുഴിയിൽ മുഖ്യപ്രഭാഷണം നടത്തി ബൂത്ത് പ്രസിഡണ്ടുമാരായ ജോയ് മോളെക്കുന്നേൽ, ദേവസ്യ പാപ്പാടിയിൽ, ടോം കുന്നപ്പള്ളി, ബിബിൻ ടോം ചീരാം കുഴിയിൽ, ബേനജി ഉറുമ്പിൽ, വർക്കി മോളെകുന്നേൽ , ജോർജുകുട്ടി മംഗലത്ത്, മാമച്ചൻ മഠത്തിപ്പറമ്പിൽ, രാജേഷ് നാരായണൻ എന്നിവർ നേതൃത്വം നൽകി.

കേരളത്തിൽ ആകെ 105 കുട്ടികൾക്കും കോഴിക്കോട് ജില്ലയിൽ മൂന്ന് കുട്ടികൾക്ക് മാത്രമാണ് 1200ൽ 1200 മാർക്കും ലഭിച്ചത്. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുവാനും വളർന്നുവരുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്നതാണ് ആൻഡ്രിയ ബിൽഫിയുടെ നേട്ടമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി.

Related Articles

Leave a Reply

Back to top button