പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂൾ വാർഷികം മാർച്ച് 6 -ന്

പുല്ലൂരാംപാറ : മലയോര മേഖലയിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂളിന്റെ 68-ാം വാർഷികം നാളെ (മാർച്ച് 6- വെള്ളിയാഴ്ച) വൈകുന്നേരം 6 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കും.
വിരമിക്കുന്ന അദ്ധ്യാപകരായ തെരേസ് ജോർജ്, വിവി സാലമ്മ, ആഗ്നസ് ജേക്കബ് എന്നിവർക്ക് വാർഷികത്തിൽ വെച്ച് യാത്രയയപ്പ് നൽകും.
മാനേജർ ഫാ.തോമസ് പൊരിയത്തിന്റെ അദ്ധ്യക്ഷതയിൽ താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി ഗ്രാമ ഞ്ചായത്ത് പ്രസിഡന്റ് പിടി അഗസ്റ്റിൻ സപ്ലിമെന്റ് പ്രകാശനം ചെയ്യും.
കുര്യാച്ചൻ തെങ്ങും മൂട്ടിൽ, ജികെ ഷീല, ഫാ.സെബാസ്റ്റ്യൻ, ബെന്നി ലൂക്കോസ്, സിബി കുര്യാക്കോസ്, ആൻസി തോമസ്, മേഴ്സി മൈക്കിൾ, കെ എം ശിവദാസൻ, ഷിജു കൂര്യൻ, ജീജ ഗോപിലാൽ, പി സൈനുൽ ആബിദീൻ, കുമാരി ലിയ ക്രിസ്റ്റി അഭിലാഷ്, മാസ്റ്റർ അനന്തു പ്രകാശ് തുടങ്ങിയവർ പ്രസംഗിക്കും.







