Kodanchery
പുലിക്കയം പഴയപാലം തകർന്നു വീണു

കോടഞ്ചേരി: 75 വർഷത്തിലധികം പഴക്കമുള്ള പുലിക്കയം പഴയപാലത്തിന്റെ ഒരു ഭാഗം ഇന്നലെ രാത്രിയിൽ തകർന്നു വീണു. ചാലിപ്പുഴയ്ക്ക് കുറുകെയുള്ള പാലം ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്.
പുതിയ പാലത്തിന്റെ നിർമ്മാണത്തിന് ശേഷം വിനോദ സഞ്ചാരികൾ ഫോട്ടോ എടുക്കുന്നതിനും കാൽനടയ്ക്കും മാത്രമാണ് പാലം ഉപയോഗിച്ചിരുന്നത്. പാലത്തിന്റെ ശേഷിക്കുന്ന ഭാഗം ഇപ്പോഴും അപകടാവസ്ഥയിൽ തുടരുകയാണ്.







