Karassery

കാരശ്ശേരിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയതായി പരാതി

കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ വി.പി സ്മിതയെ എൽ.ഡി.എഫ് അംഗങ്ങൾ അപമാനിച്ചതായി പരാതി. വിഷയത്തിൽ യു.ഡി.എഫ് പാർലമെന്റ് പാർട്ടിയും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു.

ശനിയാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് രണ്ട് ഇടതുപക്ഷ അംഗങ്ങൾ പ്രസിഡന്റിനെ വ്യക്തിപരമായി ആക്ഷേപിച്ചതായി പരാതി ഉയർന്നത്. കുടിവെള്ള പദ്ധതി സംബന്ധിച്ച അജൻഡ ചർച്ചചെയ്യുമ്പോഴാണ് മോശം പരാമർശമുണ്ടായത്. വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ്‌ പഞ്ചായത്ത് സെക്രട്ടറിക്കും മുക്കം പോലീസിനും പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button