Kodanchery

കോടഞ്ചേരിയിൽ ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളിൽ കേൾവിക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കെൽട്രോണിന്റെ സഹായത്തോടെ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് അർഹരായ 22 പേർക്ക് ശ്രവണസഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാന സുബൈർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ലീലാമ കണ്ടത്തിൽ, വാസുദേവൻ ഞാറ്റുകാലായിൽ, സെക്രട്ടറി അനിൽകുമാർ കെ.പി, അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, ജൂനിയർ സൂപ്രണ്ട് ബീന വി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഉദയ കെ ജോയ്, പദ്ധതി ക്ലർക്ക് ഷമീർ പി, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം ഘട്ടത്തിൽ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത അർഹരായ വയോജനങ്ങൾക്ക് ഊന്നുവടി, വീൽചെയർ എന്നിവയുടെ വിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button