Mukkam
കിണർ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

മുക്കം: മുക്കം കുറ്റിപ്പാലയിൽ കിണർ കെട്ടുന്നതിനിടെ മണ്ണടിഞ്ഞുവീണു ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുക്കം കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് സ്വദേശി ബാബുവാണ് മരിച്ചത്. കുറ്റിപ്പാല സ്വദേശി അപ്പുക്കുട്ടി നായരുടെ ഉടമസ്ഥതയിലുള്ള കിണർ കെട്ടുന്നതിനിടെ ബാബുവിന്റെ അദ്ദേഹത്തെക്ക് കുറ്റൻ മൺകട്ട ഇടിഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടതോടെ മുക്കം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ഫയർഫോഴ്സ് എത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ബാബുവിനെ കിണറിൽ നിന്നും പുറത്തെടുക്കുകയുമായിരുന്നു. കൈകാലുകൾക്കും നട്ടെല്ലിനും പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.







