Mukkam

മുക്കത്ത് വന സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

മുക്കം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ വനം-വന്യജീവി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്നതിന് കേരള സർക്കാർ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം സംഘടിപ്പിക്കുന്ന ‘വന സൗഹൃദ സദസ്സ്’ ജനകീയ അദാലത്ത് മുക്കത്ത് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയിലും മുക്കത്തുമായി രണ്ട് ഇടങ്ങളിലാണ് സദസ്സ് നടന്നത്.

ഇന്ന് വൈകുന്നേരം മുക്കം ഓർഫനേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നഷ്ടപരിഹാര കൈമാറ്റം നിർവഹിച്ചു. കെ.എസ് ദീപ ഐ.എഫ്.എസ്, ഇ പ്രദീപ് കുമാർ ഐ.എഫ്‌.എസ് തുടങ്ങിയവർ സംസാരിച്ചു. വിവിധ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും, വനം വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ മന്ത്രി എ.കെ ശശീന്ദ്രൻ നിവേദനങ്ങൾ സ്വീകരിച്ചു.

Related Articles

Leave a Reply

Back to top button