Thiruvambady

ഈസ്റ്റർ ആഘോഷ വേളയിൽ തിരുവമ്പാടി ബീവറേജ്സ് ഔട്ട്ലെറ്റ് വിറ്റത് 57 ലക്ഷത്തിന്റെ മദ്യം; കേരളത്തിൽ നാലാമത്

തിരുവമ്പാടി: 2023ലെ ഈസ്റ്റർ ആഘോഷവേളയിൽ സംസ്ഥാനത്തെ മദ്യവിൽപനയിൽ നാലാമതെത്തി തിരുവമ്പാടി ബീവറേജ്സ് ഔട്ട്ലെറ്റ്. 65 ലക്ഷത്തിന്റെ കച്ചവടവുമായി ചാലക്കുടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 59 ലക്ഷവുമായി നെടുമ്പാശ്ശേരി രണ്ടാം സ്ഥാനവും 58 ലക്ഷവുമായി ഇരിഞ്ഞാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

57 ലക്ഷത്തിന്റെ വിൽപ്പന നടത്തിയാണ് തിരുവമ്പാടി നാലാം സ്ഥാനവും കരസ്ഥമാക്കിയത്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ ഏക ഔട്ലെറ്റും മലപ്പുറം ജില്ലയോട് അടുത്ത പ്രദേശവുമായതിനാൽ തന്നെ അത്യപൂർവ തിരക്കാണ് ഉത്സവ സീസണുകളിൽ തിരുവമ്പാടി ബീവറേജ്സ് ഔട്ലെറ്റിൽ അനുഭവപ്പെടാറുള്ളത്.

Related Articles

Leave a Reply

Back to top button