Kodanchery
കോടഞ്ചേരി വലിയകൊല്ലി-മഠം പടി, കല്ലുവെട്ടം പടി റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട വലിയകൊല്ലി-മഠം പടി, കല്ലുവെട്ടം പടി റോഡിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ 4 ലക്ഷം രൂപ മുടക്കി നിർമ്മിച്ചതാണ് ഈ റോഡ്. വാർഡ് മെമ്പർ റോസമ്മ തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ പത്താം വാർഡ് മെമ്പർ ലിസി ചാക്കോ, ബിജു ഓത്തിക്കൽ, ബേബി കളപ്പുര, പാപ്പച്ചൻ മുതു പ്ലാക്കൽ, ജോസ്കല്ലുവെട്ടത്ത്, എന്നിവർ സംബന്ധിച്ചു.







