Kodiyathur

കൊടിയത്തൂരിൽ സി.എച്ച് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ റിലീഫ് സായാഹ്നം സംഘടിപ്പിച്ചു

കൊടിയത്തൂർ: സി.എച്ച് കൾച്ചറൽ സൊസൈറ്റിയുടെ
നേതൃത്വത്തിൽ കൊടിയത്തൂരിൽ റിലീഫ് സായാഹ്നം സംഘടിപ്പിച്ചു. റിലീഫ് കമ്മറ്റി ചെയർമാൻ ടി.ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം ലീഗ് പ്രസിഡന്റ് സി.കെ കാസിം, വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാൻ, സെക്രട്ടറി എം.കെ സാദിഖ്, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എം.ടി സൈത് ഫസൽ, ഖത്തർ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഇ.എ നാസർ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ പുതുക്കുടി, റിലീഫ് കമ്മറ്റി കൺവീനർ മായിൻ എറക്കോടൻ, അബ്ദുസമദ് കണ്ണാട്ടിൽ, ഇ മോയിൻ മാസ്റ്റർ, സൊസൈറ്റി ജനറൽ സെക്രട്ടറി ഇ.എ ജബ്ബാർ, ട്രഷറർ മുഹമ്മദലി പുതിയോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button