CharamamMukkam

മുക്കം പൊറ്റശ്ശേരിയിൽ ബൈക്ക് വയലിലേക്കു മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

മുക്കം: ബൈക്ക് വയലിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുക്കം പൊറ്റശ്ശേരിയിൽ വയലിലേക്ക് ബൈക്ക് വീണ് ചേന്നമംഗലൂർ പുൽപറമ്പ് ആയിപ്പറ്റ മുനീഷ് റഹ്മാൻ (26) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. മുക്കത്ത് സെൻട്രൽ ഡ്രൈവിങ് സ്കൂൾ ഉടമ മുജീബ് റഹ്മാന്റെ മകനാണ്.

മണാശേരിയിൽ നിന്നും പുൽപ്പറമ്പിലേക്കു വരുമ്പോൾ, പൊറ്റശ്ശേരിയിൽ റോഡ് നിർമാണം നടക്കുന്ന ഭാഗത്തുവച്ച് ബൈക്ക് വയലിലേക്ക് മറിയുകയായിരുന്നു. മുനീഷിനെ ഉടൻതന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് നടക്കും.

Related Articles

Leave a Reply

Back to top button